Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറിൽ സായി പല്ലവി; ഫോട്ടോഷൂട്ട് കാണാം

sai-pallavi-glamour Photo Credit-JFW Magazine

സായി പല്ലവിയെന്ന പേര് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് സാരി അണിഞ്ഞ് മുടി അഴിച്ചിട്ട തനിനാടൻ സുന്ദരിയെ ആണല്ലോ. പ്രേമം സിനിമയിലെ മലരിനെ പ്രേക്ഷകർ അത്രയേറെ ഇഷ്ടപ്പെടാന്‍ കാരണമായതും സായി പല്ലവിയുടെ നാടൻ ഭംഗി കൊണ്ടു തന്നെയാണ്.

sai-pallavi-glamour-3 Photo Credit-JFW Magazine

എന്നാൽ ഗ്ലാമർ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സായി. ജെഎഫ്ഡബ്ലു മാസികയ്ക്കു വേണ്ടിയായിരുന്നു സായിയുടെ ഈ കിടിലൻ മേക്കോവര്‍. ഇതിൽ മോഡേണ്‍ ലുക്കിലാണ് സായി. മാസികയുടെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പതിപ്പിലായിരുന്നു സായിയുടെ മുഖചിത്രം കവർ ഫോട്ടോ ആയി വന്നത്.

sai-pallavi-glamour-2 Photo Credit-JFW Magazine

നേരത്തെ വനിത മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ സാരി അണിഞ്ഞായിരുന്നു സായി പല്ലവി എത്തിയത്.

sai-pallavi-glamour-4 Photo Credit-JFW Magazine

തെലുങ്കിൽ സജീവമാനാകുള്ള തയാറെടുപ്പിലാണ് സായി ഇപ്പോൾ. രണ്ടുചിത്രങ്ങളിലാണ് സായി കരാർ ഒപ്പിട്ടിരിക്കുന്നത്. വരുൺ തേജ് നായകനാകുന്ന ചിത്രമാണ് ആദ്യ പ്രോജക്ട്. 

Your Rating: