Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 വര്‍ഷമായി ചീപ്പ് ഉപയോഗിക്കാത്ത സായി പല്ലവി

sai-hair

‘മലര്‍’ ആയി പ്രേക്ഷകമനസ്സില്‍ ഇടംനേടിയ സായി പല്ലവിയുടെ പ്രധാന ആകര്‍ഷണം ഇടതൂര്‍ന്ന മുടിയാണ്. കെട്ടിയൊതുക്കി വയ്ക്കാതെ പാറിപടര്‍ന്നുകിടിക്കുന്ന മുടി തന്നെയാണ് സായിയുടെ ഭംഗി. ഈ മുടിയഴകിന് പിന്നില്‍ ആര്‍ക്കുമറിയാത്തൊരു രഹസ്യമുണ്ട്.

വിദേശത്തൊക്കെ പോയി പഠിയ്ക്കുന്ന കുട്ടി ഇത്രയും മുടി നീട്ടി വളര്‍ത്തിയെന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കൊരു കൗതുകമായിരുന്നു. എന്നാല്‍ ഈ മുടി സൂക്ഷിച്ചു കൊണ്ടു നടക്കാന്‍ സായി നന്നേ പാടു പെടുന്നുണ്ട്.

നീണ്ട ഇടതൂര്‍ന്ന മുടിയില്‍ അഞ്ചുവര്‍ഷമായി ചീപ്പ് ഉപയോഗിച്ചിട്ടെന്നും വിരലുകള്‍ കൊണ്ട് കോതിയൊതുക്കുകയാണ് പതിവെന്നും സായി പറയുന്നു. ജീവിതത്തില്‍ ആദ്യമായി ചായ കുടിച്ചതും ആദ്യമായി പൂമ്പാറ്റയെ പിടിച്ചതും നെറ്റിയില്‍ കുങ്കുമം വച്ചതും പ്രേമത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് സായി പറയുന്നു. മുഖക്കുരുവും വേറിട്ട ശബ്ദവും ഉണ്ടാക്കിയ അപകര്‍ഷതാബോധത്തെ ഇല്ലാതാക്കിയത് പ്രേമം സിനിമ നല്‍കിയ ആത്മ വിശ്വാസമാണെന്നും സായി പറയുന്നു.

ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുകയാണ് സായി. മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മുടി രഹസ്യം സായി പങ്കുവച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.