Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലര്‍ ആകെ മാറി

sai-pallavi-new-look

മലയാളത്തിന്‍റെ ‘മലര്‍’ സായി പല്ലവിയുടെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രേമം സിനിമയില്‍ മലര്‍ എന്ന കഥാപാത്രമായി തിളങ്ങിയ സായിയുടെ ഈ മാറ്റം ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ എന്നായിരുന്നു ആരാധകരുടെ സംശയം.

വനിത മാസികയുടെ കവര്‍ പേജിന് വേണ്ടി എടുത്ത ഈ ഫോട്ടോകളാണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്. ഒരൊറ്റ സിനിമയിലൂടെ കേരളത്തില്‍ തരംഗമായി മാറിയ നടിയാണ് സായി പല്ലവി. തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ ഈ നടിയെ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു പുതുമുഖ നടിയ്ക്ക് ഇത്രയും വലിയ സ്വീകരണം നല്‍കുന്നത് മലയാള സിനിമയില്‍ ഒരുപക്ഷെ ഇതാദ്യമായിരിക്കും.

sai-pallavi-latest

സായിയുടെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ആസിഫ് അലി ചിത്രമായ ഇടിയില്‍ സായി നായികയായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആ വാര്‍ത്ത തെറ്റാണെന്ന് സായി പിന്നീട് വ്യക്തമാക്കിയിരുന്നു.

sai-pallavi-img

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ സായിയുടെ ഡാന്‍സ് വിഡിയോ വരെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സായിയുടെ നൃത്തരംഗങ്ങളും ഡാന്‍സ് ഷോയുമെല്ലാം മലയാളികള്‍ കണ്ടുവെങ്കിലും അഭിനയം, പ്രേമത്തില്‍ മാത്രമേ കണ്ടിരുന്നുള്ളു. എന്നാല്‍ മലരിനും മുന്‍പ് തമിഴ്- തെലുങ്ക് ഹൃസ്വചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ പല്ലവി ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.