Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിന് മുന്‍പ് സായി പല്ലവി അഭിനയിച്ച ചിത്രം

sai-short-film

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ കേരളത്തില്‍ തരംഗമായി മാറിയ നടിയാണ് സായി പല്ലവി. തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ ഈ നടിയെ ഏറ്റെടുത്ത് കഴിഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ സായിയുടെ ഡാന്‍സ് വിഡിയോ വരെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സായിയുടെ നൃത്തരംഗങ്ങളും ഡാന്‍സ് ഷോയുമെല്ലാം മലയാളികള്‍ കണ്ടുവെങ്കിലും അഭിനയം, പ്രേമത്തില്‍ മാത്രമേ കണ്ടിരുന്നുള്ളു. എന്നാല്‍ മലരിനും മുന്‍പ് തമിഴ്- തെലുങ്ക് ഹൃസ്വചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ പല്ലവി ചെയ്തിട്ടുണ്ട്.

അതില്‍ എസ് വി വിഗ്‌നേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള കാത്ച്ചി പിഴൈ എന്ന തമിഴ് ഹൃസ്വചിത്രമാണ് ഇതില്‍ ശ്രദ്ധേയം. അനു എന്നെ കൊളജ് വിദ്യാര്‍ത്ഥിനിയെയാണ് ഈ ചിത്രത്തില്‍ സായി പല്ലവി അവതരിപ്പിച്ചിരിക്കുന്നത്.

Kaatchi Pizhai-A Tamil Short film

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.