Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യ നവേലിയല്ല സാറയാണ് താരം

saif-sara

ബോളിവുഡിലെ താരസുന്ദരികളേക്കാൾ ആരാധകർക്കിടയിൽ തരംഗമാകുന്ന താരമാണ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി. ഇതാ നവ്യ നവേലിക്കു പുറമെ മറ്റൊരു താരപുത്രി കൂടി ഗ്ലാമർ ലോകത്തേക്ക് ചുവടുവെക്കുന്നു.

സെയ്ഫ് അലിഖാൻ - അമൃത ദമ്പതികളുടെ മകളാണ് സാറാ അലിഖാന്‍ ആണ് ബി ടൗൺ പാപ്പരാസികളുടെ പുതിയ ഇര‍. വിദേശത്ത് പഠനം പൂർത്തിയാക്കിയ ശേഷം സാറ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെ സായിറത്ത് എന്ന മറാത്തി ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വന്നപ്പോഴാണ് സാറയെ മാധ്യമങ്ങളും ശ്രദ്ധിച്ച് തുടങ്ങുന്നത്.

sara-ali-khan

ചെറുപ്പത്തിലെ വണ്ണം വച്ചിരുന്ന സാറ ഇപ്പോൾ മെലിഞ്ഞ് ബോളിവുഡ് സുന്ദരിമാരെപ്പോലെ ആയെന്നാണ് സംസാരം. മാത്രമല്ല നിരവധി മാഗസിനുകളുടെ കവ‍ർ ഗേളായി സാറാ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പാർട്ടികൾക്കോ അച്ഛന്റെ പ്രശസ്തിയുടെ നിഴലില്‍ നടക്കാനോ സാറയെ കിട്ടില്ല. ഒരു താരപുത്രിയാണെന്ന അഹങ്കാരം സാറയില്‍ കണ്ടതുമില്ല എന്നാണ് കേള്‍ക്കുന്നത്.

saif-sara-ali-khan

മകളെക്കുറിച്ചു പറയുമ്പോൾ സെയ്ഫിന് നൂറ് നാവാണ്. പ്രിയപ്പെട്ട ഡാഡിയാണ് തങ്ങളുടേതെന്നും സാറായും പറയുന്നു. സെയ്ഫ് അലിഖാൻ–അമൃത ബന്ധത്തിൽ ഉണ്ടായ മകളാണ് സാറ.

സെയ്ഫ് അലിഖാന്‍റെ ആദ്യഭാര്യയാണ് നടി അമൃതസിങ്. തന്നേക്കാള്‍ വയസ്സ് കൂടുതലുള്ള നടിഅമൃതാ സിങിനെ 1991ല്‍ വിവാഹം കഴിച്ച സെയ്ഫ് അലി ഖാന്‍ 2004ല്‍ ഇവരുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

Your Rating: