Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ഫ് അലിഖാന്റെ മകൾ സാറ പ്രണയത്തിൽ ?

sara-ali-khan.jpg.image.784.410

സെയ്ഫ് അലിഖാന്‍റെയും മുൻഭാര്യയും നടിയുമായ അമൃത സിംഗിന്‍റെയും മകൾ സാറ പാപ്പരാസികളുടെ പ്രിയതാരമാണ്. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് സാറ അലി ഖാന്‍.

അതിനിടെയാണ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായി പുതിയൊരു വാർത്ത വരുന്നത്. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ വീര്‍ പഹരിയയും സാറയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും ഇരുവരും ചുറ്റിക്കറങ്ങി നടക്കുകയാണെന്നുമാണ് ചൂടന്‍ വാര്‍ത്ത. പോപ്പ് സംഗീത ലോകത്തെ നിറ സാന്നിധ്യമാണ് വീര്‍. ബോയ്ഫ്രണ്ട് എന്നു കുറിച്ചിരിക്കുന്ന വീറിനൊപ്പമുള്ള ചിത്രങ്ങളും സാറ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്‍റ് ഒഫ് ദി ഇയറിന്‍റെ രണ്ടാംഭാഗത്തിലൂടെയാണ് സാറ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിനായി തടിയൊക്കെ കുറച്ച് കൂടുതല്‍ സുന്ദരിയായ സാറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിൽ ചർച്ചയായിരുന്നു. 

Your Rating: