Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ ഗ്ലാമർ കണ്ട സല്ലുവിന്റെ പ്രതികരണം

aishwarya-salman

ഐശ്വര്യാ റായിയും നടൻ സൽമാന്‍ ഖാനും അത്ര രസത്തിലല്ലെന്നാണ് ഗോസിപ്പ് ലോകം പറയുന്നത്. എന്നാൽ അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ നായികയായി എത്തുന്ന ചിത്രമാണ് യേ ദിൽ ഹെ മുഷ്ക്കിൽ എന്ന കരൺ ജോഹർ ചിത്രം. രൺബീർ‌ കപൂറും അനുഷ്ക ശർമയുമാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങൾ. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രൺബീറിനൊപ്പം ചൂടൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ഐശ്വര്യ അതീവ ഗ്ലാമറസ് ആയാണ് ചിത്രത്തിലെത്തുന്നത്. ടീസറിലും ചില രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

Ae Dil Hai Mushkil | Teaser | Karan Johar | Aishwarya Rai Bachchan, Ranbir Kapoor, Anushka Sharma

എന്തായാലും ഈ ചിത്രത്തിലെ ഐശ്വര്യ റായിയെ സൽമാന് ഒരുപാടിഷ്ടമായിക്കഴിഞ്ഞു. ഐശ്വര്യയുടെ ചന്തം തന്നെയാണു സൽമാനെ ഇങ്ങനെ പറയുവാൻ പ്രേരിപ്പിച്ചതെന്നാണു റിപ്പോർട്ട്. ഐശ്വര്യാ റായ് രൺബീറിനൊപ്പം അഭിനയിക്കുന്ന ചിത്രം യേ ദിൽ ഹെ മുഷ്ക്കിലിനെ കുറിച്ചാണു സൽമാന്റെ പ്രതികരണം. ഐശ്വര്യ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ടീസർ കണ്ട ശേഷം സല്ലു അഭിപ്രായപ്പെട്ടത്.

ഇതിനോടകം ചർച്ചകളിലിടം നേടിക്കഴിഞ്ഞ ചിത്രമാണ് യേ ദിൽ ഹെ മുഷ്ക്കിൽ. ഐശ്വര്യയുടെ ഗ്ലാമർ വേഷവും അഭിനയവും തന്നെയാണിതിനു കാരണം. ഭർതൃപിതാവായ അമിതാഭ് ബച്ചൻ വരെ ഐശ്വര്യയുടെ ഗ്ലാമർ അഭിനയത്തെ വിമർശിച്ചിരുന്നു. എന്നാൽ വിവാദങ്ങൾക്കപ്പുറം സിനിമയുടെ ടീസർ ഏവരുടേയും പ്രശംസയും നേടുകയാണ്.

ഐശ്വര്യയുമായുള്ള പ്രണയ തകർച്ചയ്ക്കു ശേഷം സൽമാനേയും ഐശ്വര്യയേയും ചേർത്തു സന്തോഷകരമായ കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതുകൊണ്ടു പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയിലെ ഐശ്വര്യ റായിയെ കുറിച്ചുള്ള സൽമാന്റെ അഭിപ്രായം പ്രസക്തമാണ്. സിനിമയുടെ പ്രചരണ പ്രവർത്തനങ്ങളെ അതേറെ സ്വാധീനിക്കുമെന്നുറപ്പ്.

Your Rating: