Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന്‍ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു ?

salman-engaged

ബോളിവുഡിന്റെ ഹോട്ട് ബാച്ച്ലര്‍ എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. റൊമാനിയന്‍ ടിവി സെലിബ്രിറ്റിയായ ഇയുലിയ വന്റുറുമായി സല്‍മാന്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പരന്നിരുന്നു. അതിനിടെ ലുലിയുടെ മാനേജര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

സല്‍മാനുമായി ഇയുലിയയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും അടുത്തവര്‍ഷം ഇരുവരും വിവാഹിതരായേക്കുമെന്നാണ് മാനേജര്‍ പറയുന്നത്. റൊമാനിയന്‍ മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സല്‍മാന്റെയും ലുലിയയുടെയും ബന്ധം ബോളിവുഡില്‍ നേരത്തെ തന്നെ ചര്‍ച്ചയായതാണ്. സഹോദരി അര്‍പ്പിതയുടെ വിവാഹത്തിനും ഇയുലിയ എത്തിയിരുന്നു. എന്തായാലും വിവാഹക്കാര്യത്തെക്കുറിച്ച് സല്‍മാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് ആരാധകര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.