Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുകൈ കൊണ്ട് സല്യൂട്ട്; ഷാഹിദും അതിദിയും കുഴപ്പത്തിലായി

shahid-athidhi

ബോളിവുഡില്‍ സെല്‍ഫി സല്യൂട്ട് നല്‍കിയാണ് താരങ്ങള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇന്ത്യന്‍ പട്ടാളത്തിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എം.എസ്. ധോണി, വിരേന്ദര്‍ സെവാഗ്, സാനിയ മിര്‍സ തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. സല്യൂട്ട്‌സെല്‍ഫി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായിരുന്നു.

എന്നാല്‍ ഇതുപോലെ തന്നെ സല്യൂട്ട് അടിച്ച ഷാഹിദ് കപൂറിനും അതിദി റാവുവിനും പണികിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ... ഇടതുകൈ കൊണ്ട് സല്യൂട്ട് അടിച്ചതാണ് ഇവര്‍ക്ക് വിനയായി മാറിയത്. ഉടന്‍ തന്നെ ആരാധകരും മറ്റും പ്രതിഷേധവുമായി രംഗത്തെത്തി. വലതുകൈ കൊണ്ട് സല്യൂട്ട് ചെയ്യുക, ഇടതുകൈ കൊണ്ട് സല്യൂട്ട് ചെയ്യുക രാജ്യത്തിന്‍റെ രക്ഷകരെ അപമാനിക്കുന്നതിന് തുല്യമാണ്. എന്നിങ്ങനെ ആയിരുന്നു ഇവരുടെ ചിത്രങ്ങളുടെ താഴെ വന്ന അഭിപ്രായങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.