Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയ്ക്ക് മാതാപിതാക്കളെ വേണ്ട

samantha-leaves-parents

‌സമാന്ത തെന്നിന്ത്യയിലെ മിന്നും താരമൊക്കെ തന്നെ. അനവധി ആരാധകരും താരത്തിനുണ്ട്. പക്ഷേ കക്ഷിക്ക് സ്വന്തം മാതാപിതാക്കളെ വേണ്ട. സമാന്തയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും വല്ലപ്പോഴും മാത്രമാണ് മകൾ തങ്ങളെ കാണാനെത്തുന്നതെന്നും താരത്തിന്റെ പിതാവ് തന്നെയാണ് പറഞ്ഞത്.

ഞങ്ങളുടെ കയ്യിൽ ലക്ഷങ്ങളോ കോടികളോ ഇല്ല. മകൾക്ക് ഞങ്ങളെ കുറിച്ച് ഒരു ചിന്തയുമില്ല. വല്ലപ്പോഴും മാത്രമാണ് അവൾ ഞങ്ങളെ അന്വേഷിക്കാറുള്ളത്. അതും അവളുടെ അമ്മയെ മാത്രം. അല്ലാതെ ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല. സമാന്തയുടെ പിതാവ് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് വിജയ്,നയന്‍താര, സമാന്ത എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിജയ് നായകനായ ‘പുലി’ സിനിമയുടെ നിർമാണത്തിനു കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയത്. നയന്‍താരയുടെ കൊച്ചിയിലെ വസതിയിലും റെയ്ഡ് നടന്നു.

എന്നാല്‍ സമാന്തയുടെ പേര് ഇതില്‍ എങ്ങനെവന്നുവെന്ന് അറിയില്ലെന്നും മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ചതാണെന്നും സമാന്തയുടെ പിതാവ് അന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ താരത്തിന്റെ ബന്ധുക്കൾ അന്ന് ആക്രമിച്ചിക്കുകയും ചെയ്തിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.