Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ നിരാശരാക്കി സമാന്തയുടെ ട്വീറ്റ്

samantha

തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങുകയാണ് തെന്നിന്ത്യൻ സുന്ദരി സമാന്ത. ഒരുവർഷത്തോളമായി ഈ രണ്ടുഭാഷകളിലും പുറത്തിറങ്ങിയ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളിലും സമാന്തയായിരുന്നു നായികയായി എത്തിയത്.

ഇപ്പോഴിതാ ആരാധകരെ എല്ലാം നിരാശരാക്കുന്ന തീരുമാനമാണ് നടി എടുത്തിരിക്കുന്നത്. സമാന്ത അഭിനയം നിർത്തുന്നു. അതെ നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കുറച്ച് കാലത്തേക്ക് സിനിമകളൊന്നും ചെയ്യുന്നില്ലെന്നും ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും സമാന്ത പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. എട്ട് മാസത്തോളമായി സിനിമകളുടെ തന്നെ തിരക്കിലായിരുന്നു. ഇപ്പോൾ എല്ലാ ചിത്രീകരണങ്ങളും പൂർത്തിയായി. ഇതിൽ എന്നെ ഏറ്റവുമധികം പിന്തുണച്ചത് കുടുംബാംഗങ്ങളാണ്.

എന്നാൽ എനിക്കൊരിക്കലും ഈ സമയങ്ങളിൽ നല്ലൊരു മകളാകാനോ സുഹൃത്ത് ആകാനോ കാമുകിയാകാനോ സാധിച്ചിട്ടില്ല. സമാന്ത പറയുന്നു.  

Your Rating: