Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമീര റെഡ്ഡി ഇവിടെയുണ്ട്

sameera-reddy സമീര റെഡ്ഡി

വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും വിട്ട് കുടുംബജീവിതത്തിലേക്ക് മടങ്ങുന്ന നിരവധി നായികമാരെ നമുക്ക് അറിയാം. വാരണം ആയിരം എന്ന ചിത്രത്തിലൂടെ നമ്മുടെ എല്ലാം മനംകവർന്ന ബോളിവുഡ് സുന്ദരി സമീര റെ‍ഡ്ഡിയെ ഓർക്കുന്നില്ലേ.

Vaaranam Aayiram - Nenjukkul Peidhidum Video | Harris Jayaraj | Suriya

താരം വിവാഹശേഷം സിനിമയൊക്കെ വിട്ട് കുടുംബജീവിതത്തിൽ ഒതുങ്ങി കഴിഞ്ഞു. വിവാഹശേഷം സമീരയും ആളാകെ മാറി. 2014ല്‍ ആയിരുന്നു വിവാഹം. ബിസിനസ്മാനായ അക്ഷയ് വർദ്ധെനാണ് വരൻ.

sameera

2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. ഹിന്ദിയില്‍ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചെറിയ വേഷങ്ങളിൽ ഒതുങ്ങുകയായിരുന്നു.

ഗൗതം മേനോൻ ചിത്രമായ വാരണം ആയിരം സമീരയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരുനാൾ വരും എന്ന ചിത്രത്തിലും നായികയായി എത്തി.

ആർക്കും അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. വിജയിയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കാനിരുന്ന യോഹൻ അദ്ധ്യായം ഒണ്ട്ര്, സൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ധ്രുവനച്ചത്തിരം, ഈ രണ്ടു ചിത്രങ്ങളിലും നായികയായി സമീര കരാ‍ർ ഒപ്പിട്ടിരുന്നു. നിർഭാഗ്യവശാൽ ഈ രണ്ടുചിത്രങ്ങളും മുടങ്ങി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.