Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകന്‍റെ ബാത്ത്റൂം സെല്‍ഫി ; കലിയിളകി രണ്‍വീര്‍

ranveer-selfie

ആരാധകരുടെ സെല്‍ഫി ഭ്രാന്ത് കൂടിവരുകയാണെന്ന് നടന്‍ രണ്‍വീര്‍ സിങ്. മൊബൈല്‍ ഫോണുകളുടെ വരവോടെ ആളുകള്‍ക്ക് സാഹചര്യം നോക്കി പെരുമാറാനുള്ള ബോധം പോലും ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അതിനൊരു കാരണംകൂടി രണ്‍വീറിന് പറയാനുണ്ട്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ റെസ്റ്റ് റൂമില്‍ മുഖം കഴുകാന്‍ കേറിയ രണ്‍വീറിനെ കണ്ട് ആരാധകന്‍ ചാടിവീണു. ഉടന്‍ തന്നെ അവിടെവച്ചു തന്നെ രണ്‍വീറിനൊപ്പം സെല്‍ഫിയുമെടുക്കണം. മനസ്സില്ലാ മനസ്സോടെ റെസ്റ്റ് റൂമില്‍ നിന്ന് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ഇത് തന്നെ വളരെയെറെ ബുദ്ധിമുട്ടിച്ചെന്ന് രണ്‍വീര് പറയുന്നു.

സാഹചര്യം നോക്കിയല്ല ആരും പെരുമാറുന്നത്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതു വരെ വെറുപ്പാണ്. രണ്‍വീര്‍ പറഞ്ഞു. സെല്‍ഫിയെടുക്കുന്ന കാര്യത്തില്‍ രണ്‍വീറും ഒട്ടും പിന്നിലല്ല. എന്തായാലും ആരാധകര്‍ ഇനി രണ്‍വീറിന്‍റെ അടുത്ത് സെല്‍ഫി എടുക്കാന്‍ പോകുന്നത് സൂക്ഷിച്ചായിരിക്കണം കേട്ടോ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.