Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 25കാരൻ ഷാരൂഖ് ഖാൻ ആണോ ?

shahrukh-fan

ഷാരൂഖ് ഖാൻ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ്. രോഹിത് ഷെട്ടിയുടെ ദില്‍വാലേയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഷാരൂഖ് ഇപ്പോൾ ഫാൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഡൽഹിയിൽ ചിത്രീകരണത്തിനിടയിലുള്ള ചില ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

സിനിമയിൽ പൂർണമായും വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്, ശരീരം തീരെ മെലിഞ്ഞ് കണ്ടാൽ പോലും തിരിച്ചറിയാൻ പ്രയാസം. ബോളിവുഡിലെ സൂപ്പർതാരങ്ങളെല്ലാം മേക്ക്ഓവറുടെ പാതയിൽ നടക്കുന്പോൾ ഷാരൂഖ് ഇതിൽ നിന്നും തീർത്തും വ്യത്യസ്തനാകുകയാണ്.

25 വയസുകാരനായാണ് ഫാൻ എന്ന ചിത്രത്തിൽ ഷാരൂഖ് എത്തുന്നത്. ചിത്രത്തിൽ താരത്തിന് രണ്ടു ഗെറ്റപ്പ് ആണ്. ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ എന്ന ഹോളിവുഡ് ചിത്രങ്ങളുടെ മേയ്ക്ക് അപ് മാന്‍ ആയ ഓക്‌സര്‍ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കുന്നത്.

കണ്ടാല്‍ ഒരേപോലെയുള്ള ബോളിവുഡ് സൂപ്പര്‍ താരവും അയാളുടെ കടുത്ത ആരാധകന്‍റെയും വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. കാഴ്ചയിലുള്ള സാമ്യത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മനീഷ് ശർമയാണ് ചിത്രത്തിന്റെ സംവിധായകൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.