Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദ് കപൂറിന്‍റെ വിവാഹക്ഷണക്കത്ത് കാണണ്ടേ ?

shahid-kapoor-wedding

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റേയും മിര രാജ്പുതിന്റേയും വിവാഹമാണ് ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാവിഷയം. ജൂലായ് ഏഴിന് ഡൽഹിയിൽ വച്ചായിരിക്കും വിവാഹം. കപൂർ-രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ഷാഹിദിന്റെയും മീരയുടേയും സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും വിവാഹദിനം ഉണ്ടാകും.

ഇരുവരുടെയും വിവാഹക്ഷണക്കത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റിലൂടെ പുറത്തുവന്നു. ഒബ്റോയിയില്‍ നടക്കുന്ന വിവാഹസല്‍ക്കാരത്തിന്‍റെ ക്ഷണക്കത്ത് ആണിത്. ജൂലൈ 7ന് രാത്രി ഏഴു മുതല്‍ 10വരെയാണ് പാര്‍ട്ടി. വിവാഹത്തില്‍ ആരൊക്കെ പങ്കെടുക്കും, ഷാഹിദ് ഏത് വസ്ത്രം ധരിക്കും, തുടങ്ങി നിരവധി സംശയങ്ങളാണ് ആരാധകരുടെ മനസ്സിലും.

mira-shahid

ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര രജ്പുത്. ഒരു ആത്മീയ സംഘടനയുടെ പരിപാടിയില്‍ വെച്ചാണ് ഷാഹിദും മിരയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇതൊരു വലിയ വിവാഹമായിരിക്കില്ലെന്നും ഷാഹിദിന്റെ മുൻ കാമുകിമാരെയൊന്നും ക്ഷണിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ഷാഹിദും മിരയും തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരുവരും മികച്ച ജോഡിയാണെന്നാണ് ഇരുകുടുംബങ്ങളുടേയും അഭിപ്രായം. സിനിമ മേഖലയ്ക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.