Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദ് കപൂറിന്റെ വിവാഹം ജൂണ്‍ പത്തിന്

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ വിവാഹം ജൂണ്‍ പത്തിന്. ഡല്‍ഹിയിലെ സ്വദേശിനിയായ മീര രജ്പുത് ആണ് വധു. ഡല്‍ഹിയില്‍ വച്ച് തന്നെയാണ് വിവാഹം.

വിവാഹചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. ഷാഹിദിന്റെയും മീരയുടേയും സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും വിവാഹദിനം ഉണ്ടാകും.

ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മീര രജ്പുത്. ഒരു ആത്മീയ സംഘടനയുടെ പരിപാടിയില്‍ വെച്ചാണ് ഷാഹിദും മിരയും ആദ്യമായി കണ്ടുമുട്ടുന്നത്.

ഷാഹിദും മിരയും തങ്ങളുടെ വിവാഹവാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും മറച്ച് വച്ചിരിക്കുകയായിരുന്നു. സിനിമ മേഖലയ്ക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.