Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയെ പരിഹസിച്ചവർക്ക് ചുട്ടമറുപടിയുമായി കോഹ്‌ലി

virat-anushka

ഓസീസിനെതിരെ വെടിക്കെട്ടു ബാറ്റിങിലൂടെ ഇന്ത്യയെ വിജയപഥത്തിലെത്തിച്ച വിരാട് കോഹ്‍ലിയുടെ ഫോമിന് കാരണം അനുഷ്കയുമായുള്ള തകർച്ചയാണെന്ന് സോഷ്യൽമീഡിയയിൽ ട്രോളുകൾ ഉണ്ടായിരുന്നു. അനുഷ്ക കോഹ്‍ലിയെ ഉപേക്ഷിച്ചു പോയതിനാലാണ് ഈ അസാമാന്യ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതെന്നു കാണിച്ച് നെറ്റ്ലോകത്ത് ട്രോളുകളുടെ പെരുമഴ തന്നെയാണ്. നന്ദി അനുഷ്ക, ഞങ്ങളുടെ കോഹ്‌ലിയെ നൽകിയതിന് എന്നു തുടങ്ങി അനുഷ്ക ഉപേക്ഷിച്ചു പോയതിന് ഇന്നാണു ശരിക്കും സന്തോഷം തോന്നിയത്, ഇനി തിരികെ വരരുത് എന്നു തുടങ്ങി ട്രോളുകൾ കൊണ്ടു നിറയുകയാണ് സോഷ്യൽ മീഡിയ.

എന്നാൽ അനുഷ്കയെ കളിയാക്കിയവർക്ക് ചുട്ടമറുപടിയുമായി സാക്ഷാൽ കോഹ്‌ലി തന്നെ രംഗത്തെത്തി. ‘ഇങ്ങനെ നിർത്താതെ അനുഷ്കയെ പരിഹസിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നുന്നു. കുറച്ച് ദയ നൽകൂ. എനിക്ക് എപ്പോഴും പോസിറ്റിവിറ്റി നൽകിയ വ്യക്തിയാണ് അനുഷ്ക. കോഹ്‌ലി ട്വീറ്റ് ചെയ്തു.

troll
Your Rating: