Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാമിലിയെ കണ്ടാല്‍ തിരിച്ചറിയില്ല !

shami-makeover

കുഞ്ചാക്കോ ബോബന്‍റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ശാമിലി. മലയാളത്തിന് പുറമെ തമിഴിലും കൈനിറയെ ഓഫറുകളുമായാണ് ശാമിലി രണ്ടാംവരവിന് എത്തുന്നത്.

വിക്രം പ്രഭുവിനെ നായകനാക്കി ഗണേഷ് വിനായക ഒരുക്കുന്ന വീര ശിവാജി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നതും ശാമിലി തന്നെ. എന്നാല്‍ പുതിയ വരവില്‍ ശാമിലിയ്ക്ക് മാറ്റങ്ങള്‍ ഏറെയാണ്. തീരെ മെലിഞ്ഞ് കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത മേയ്ക്ക് ഓവറാണ് താരം നടത്തിയിരിക്കുന്നത്.

shamili-new

ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി, സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെങ്കിലും പിന്നീട് വിട്ടുനിന്നു. പിന്നീട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.

ധനുഷ് നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിലും നായികാപ്രാധാന്യമുള്ള വേഷത്തില്‍ ശാമിലി എത്തുന്നുണ്ട്. ചിത്രത്തിൽ നായികയായല്ല പ്രതിനായികയായാണ് ശാമിലി എത്തുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. എന്നാൽ പിന്നീട് ശാമിലിക്ക് നറുക്കു വീഴുകയായിരുന്നു. ധനുഷും ലക്ഷ്മി മേനോനുമാണ് ചിത്രത്തിലെ നായകനും നായികയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.