Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേബി ശാമിലി നായികയായി എത്തുന്നു

shamili

മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശാമിലി സിനിമയില്‍ വീണ്ടും സജീവമാകുന്നു. ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി, സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെങ്കിലും പിന്നീട് വിട്ടുനിന്നു.

shamili-old

ഇപ്പോഴിതാ സംവിധായകന്‍ കെഎസ് രവികുമാര്‍ ഒരുക്കുന്ന പുതിയ കന്നഡ ചിത്രത്തില്‍ സുദീപിന്‍റെ നായികയായി ശാമിലി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. രജനീകാന്ത് നായകനായി എത്തിയ ലിങ്ക എന്ന ചിത്രത്തിന് ശേഷം രവികുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. ശാമിലി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

മലയാളികളുടെ മനസ്സില്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശാമിലിയും. ശാലിനി പിന്നീട് സിനിമയില്‍ തിരിച്ചെത്തി വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ സൂപ്പര്‍ താരം അജിത്തിനെ വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നു.

shamili-stills

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് സിനിമയില്‍ ശാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്‍റെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്‍റെ സഹോദരിയായും വേഷമിട്ടു. ഒട്ടേറെ തെന്നിന്ത്യന്‍ ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മണിരത്നത്തിന്റെ ‘അഞ്ജലി’ എന്ന സിനിമയിലെ ബുദ്ധിമാന്ദ്യമുള്ള കഥാപാത്രമാണ് ശ്യാമിലിയുടെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വേഷം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.