Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷമ്മി തിലകന്റെ ജീവിതം മാറ്റിമറിച്ച സെൽഫി

shammy thilakan ഷമ്മി തിലകൻ

ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ് എന്ന പരസ്യവാചകം നമുക്കെല്ലാം പരിചിതമാണ്. എന്നാൽ എ സെൽഫി കാൻ ചേഞ്ച് യുവർ ലൈഫ് എന്നാണ് നടൻ ഷമ്മി തിലകൻ പറയുന്നത്.

‘ഒരു സെൽഫി മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ. അതുപോലെ ഈ സെൽഫി ഷമ്മി തിലകന്റെ ജീവിതവീഥി തന്നെ മാറ്റിമറിച്ചു. ഒപ്പം ഒരു ഫോട്ടോയും ഷമ്മി തിലകൻ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഹോണറബിൾ എയർ ആൻഡ് വാട്ടർ അപ്പലെറ്റ് അഥോറിറ്റിയിൽ പരിഗണനയിലുള്ള 39 ഓഫ് 2014 നമ്പർ അപ്പീലിൽ നാലാം എതിർസാക്ഷിയാണ് താനെന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിലൂടെ പറയുന്നത്. ഈ പുതുവർഷദിനം മുതൽ കോടതി മുമ്പാകെ സ്വന്തം ഭാഗം പറയുന്നത് താൻ നേരിട്ടാണെന്നും ഷമ്മി തിലകൻ ഫേസ്ബുക്കിലെ പോസ്റ്റിൽ പറയുന്നു.

സുപ്രീം കോടതിയിൽ വേണമെങ്കിലും ഈ കേസ് സംബന്ധമായി സ്വയം ഒരു കൈ നോക്കാം എന്ന ചങ്കുറപ്പ് എന്നിൽ സംജാതമായത് ഈ ഒരേയൊരു സെൽഫി കാരണം ആണ്..! ഇത്രയും പറഞ്ഞ ശേഷം സംഭവാമി യുഗേ.. യുഗേ... എന്ന് കൂടി പറഞ്ഞാണ് ഷമ്മി തിലകൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്നാൽ ഏത് കേസിനെക്കുറിച്ചാണെന്നോ ഇതിന്റെ മറ്റു വിശദാംശങ്ങളോ താരം വെളിപ്പെടുത്തിയിട്ടുമില്ല. നേരത്തെ അനുവാദമില്ലാതെ ഒരു യുവതിയുടെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതിന് കൊല്ലം ഈസ്റ്റ് പോലീസ് ഷമ്മി തിലകനെതിരെ കേസടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ കേസിനെക്കുറിച്ചാണോ ഷമ്മി തിലകൻ പറയുന്നത് എന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എസ് എൻ വനിതാ കോളേജിന് സമീപത്തെ സ്ഥാപനത്തിൽ വെച്ച് ഷമ്മി തിലകൻ പരാതിക്കാരിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ സമ്മതം കൂടാതെ മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തിയെന്നാണ് കേസ്.

എന്നാൽ ഷമ്മി തിലകൻ സ്വന്തം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ തെറ്റിദ്ധാരണമൂലം യുവതി അദ്ദേഹത്തിനെതിരെ പരാതി കൊടുത്തതാകാമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. എന്തായാലും സത്യാവസ്ഥ അറിയാനുള്ള ആകാംക്ഷയിലാണ് ഷമ്മി തിലകന്റെ ആരാധകർ.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ഷമ്മി തിലകന്റെ ജീവിതം മാറ്റിമറിച്ച സെൽഫി

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer