Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കജോളോ? അവളു വേണ്ട്രാ, ആമിറിനോട് ഷാരൂഖ്

shahrukh-kajol-aamir

കജോളിനെ കുറിച്ച് ഷാരൂഖ് ഖാൻ കുറ്റം പറയുന്നത് സങ്കൽപ്പിക്കാനാകുമോ. എന്നാൽ സംഗതി സത്യമാണ്. തീർത്തും മോശം വ്യക്തിയും ജോലിയിൽ യാതൊരുവിധ ശ്രദ്ധയുമില്ലാത്ത അഭിനേത്രിയാണത്രേ കജോൾ. ഇത്രയും മോശമായ വിമർശനത്തിന് കജോൾ അർഹയല്ലെന്ന് നമുക്കറിയാം. പക്ഷേ കജോളിനെ കുറിച്ച് ഇങ്ങനൊരാൾ അഭിപ്രായപ്പെട്ടിരുന്നു എന്ന കാര്യം സത്യമാണ്. കജോൾ എന്റെ ഏറ്റവും പ്രിയ സുഹൃത്തെന്നും ഓരോ സിനിമ ചെയ്യുമ്പോഴും താൻ കജോളിനെ കുറിച്ച് ഓർക്കാറുണ്ടെന്നുമൊക്കെ പറഞ്ഞ സാക്ഷാൽ കിങ് ഖാനാണ് കജോളിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും സംഗതി സത്യമാണ്.

ആമീർ ഖാന് ഒരു സന്ദേശമയച്ചാണ് കജോളിനെ കിങ് ഖാൻ കുറ്റംപറഞ്ഞത്. പക്ഷേ ഷാരൂഖ് ഖാനെ കുറ്റം പറയരുത്. കാരണ ഇക്കാര്യം കിങ് ഖാൻ പറഞ്ഞത് വർഷങ്ങൾക്ക് മുൻപാണ്. ബാസിഗറിൽ അഭിനയിക്കുന്ന സമയത്തായിരുന്നു സംഭവം നടന്നത്. അന്ന് ഷാരൂഖിന് കജോളിനേയോ അവരുടെ അഭിനയ പാടവത്തേയോ കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നു വേണം കരുതാൻ. ബാസിഗറിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് കജോളിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ആമിർ ഖാൻ ഷാരൂഖിനോട് പറഞ്ഞിരുന്നു. ആ സമയത്താണ് കജോളിന്റെ അഭിനയം കണ്ട ഷാരൂഖ് ഇങ്ങനെയൊരു അഭിപ്രായം ആമിറിനോട് പറഞ്ഞത്.

എന്നാൽ പിന്നീട് ഈ സന്ദേശം വിശദീകരിക്കാൻ ഷാരൂഖ് ഖാൻ ആമിറിനെ ഫോൺ ചെയ്തിരുന്നു. വ്യക്തിപരമായി കജോളിനെ മോശമായി തോന്നിയെങ്കിലും കജോളിന് അപാരമായ അഭിനയ ശേഷിയുണ്ടെന്ന് സ്ക്രീനിൽ കണ്ടപ്പോഴാണ് മനസ്സിലായത്. അത് ആമിറിനോട് പറയുകയും ചെയ്തിരുന്നു. അവർ സ്ക്രീനിൽ മാജിക് കാണിക്കുകയാണെന്നാണ് ഷാരൂഖ് പറഞ്ഞത്. ബാസിഗറിന്റെ സെറ്റിൽ വച്ച് ഇരുവരും കൂട്ടുകാരായതും അടിയോടെയായിരുന്നു. സെറ്റിൽ വളരെ ഉ‌റക്കെ സംസാരിച്ചുകൊണ്ടിരുന്ന കജോളിനോട് ഷാരൂഖ് ഖാൻ പറഞ്ഞു വായൊന്ന് അടച്ച് വയ്ക്കാമോയെന്ന്. ആ ചോദ്യം ഇപ്പോലും ഷാരൂഖ് തന്നോട് പറയാറുണ്ടെന്ന് കജോൾ പറഞ്ഞു.

കുടുംബത്തിനു വേണ്ടി വെള്ളിത്തിളക്കത്തിൽ നിന്ന് മാറിയ കജോളിനോട് ഷാരൂഖിന് ബഹുമാനം മാത്രം. ആ തിരക്കുകളിൽ നിന്ന് കജോൾ സമയം കണ്ടെത്തി കജോൾ അഭിനയിക്കാനെത്തിയതിൽ കിങ് ഖാന് ഏറെ സന്തോഷമുണ്ട്. സിനിമാ മോഹമുള്ള തന്റെ മകൾക്ക് മുന്നിലേക്ക് താൻ വയ്ക്കുന്ന മാതൃകയും കജോളിനെയാണ്. അഭിനയത്തോടുള്ള അവരുടെ സത്യസന്ധതതയാണ്. കജോളിൽ നിന്ന് താനെന്താണോ പ‌ഠിച്ചത് അത് മകൾക്കും പകർന്നു നൽകണം. എന്താണ് കജോളിലെ പ്രത്യേകത എന്നെനിക്കറിയില്ല. പക്ഷേ സ്ക്രീനിൽ അവർ മറ്റൊരാളായി മാറുന്നത് കാണുന്നത് കൗതുകമുള്ള ഒരു മാജിക്കു കാണുന്നത് പോലെയാണ്.

ദിൽവാലേ ദുൽഹനിയ എന്ന പ്രണയ സുന്ദര ചിത്രമാണ് കജോളിനേയും ഷാരൂഖിനേയും ഇന്നും ചലച്ചിത്ര ലോകത്തെ പകരം വയ്ക്കാനില്ലാത്ത പ്രണയ ജോഡികളാക്കുന്നത്. ദിൽവാലേ റിലീസ് ചെയ്ത് ഇരുപത് വർഷത്തിനിപ്പുറം വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേരും ദിൽവാലേ....കണ്ണിനുള്ളിലെപ്പോഴും ജീവിക്കുന്ന പ്രണയ നായികയും നായകനുമാകാൻ ഇരുവർക്കും ഈ ചിത്രത്തിലൂടെയും കഴിയട്ടെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.