Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നാലും എന്റെ മലരെ...

shruthi-malar

മലയാളക്കരയിൽ തംരഗമായി മാറിയ മലരും പ്രേമവും തെലുങ്കിൽ ഒരുങ്ങുന്നു. മജ്നു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലരായി എത്തുന്നത് ശ്രുതി ഹാസനാണ്. ശ്രുതിയുടെ പുതിയ ‘മലർ ലുക്ക്’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.

മോഡേൺ വേഷങ്ങളിലും കുട്ടിയുടുപ്പുകളിലും മാത്രം കാണാറുള്ള ശ്രുതി മലരായതോടെ വേഷം സാരിയാക്കി. എന്നാൽ അതാകെ ബോറായിപ്പോയി എന്നാണ് അരാധകർ പറയുന്നത്. ശ്രുതിക്ക് സാരി ചേരില്ലെന്ന് പറയുന്നവർ മലയാളത്തിന്റെ മലരായ സായി പല്ലവിയുടെ മുഖം മനസ്സിൽ നിന്നു പോകാത്തതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നും കൂട്ടിച്ചേർക്കുന്നു. എന്തായാലും ശ്രുതിയുടെ സാരി ഫോട്ടോ ഇപ്പോൾ വൈറലാണ്.

majnu

ശ്രുതിയുടേതായി തെലുങ്കിൽ ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. മഹേഷ് ബാബു നായകനായി എത്തിയ ശ്രീമന്ദ്ഡു ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വൻപ്രതിഫലമാണ് തെലുങ്കിൽ ശ്രുതി കൈപ്പറ്റുന്നത്. പ്രേമം റീമേയ്ക്കിൽ ഒന്നരകോടി രൂപയാണ് ശ്രുതിയുടെ പ്രതിഫലം.

sai-pallavi-img

സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുന്നത്.‌ സെലിന്‍റെ വേഷത്തില്‍ അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും അഭിനയിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.