Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവിന്റെ പുതിയ പ്രണയം ശ്രുതി !

simbu-sruthi ചിമ്പു, ശ്രുതി

കോളിവുഡിലെ കാമുകന്മാരുടെ നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് ചിമ്പു. നയൻതാര മുതൽ ഹൻസിക വരെ വന്നു നിൽക്കുന്ന ചിമ്പുവിന്റെ കാമുകിമാര്‍. ഈ ലിസ്റ്റിൽ പുതിയ ഒരാൾ കൂടി ഇടംപിടിച്ചെന്നാണ് കോളിവുഡിൽ നിന്നുള്ള ഗോസിപ്പ്.

മറ്റാരുമല്ല തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസന്റെ പേരാണ് ചിമ്പുവിനൊപ്പം കേൾക്കുന്നത്. ശ്രുതിയും ചിമ്പുവും കഴിഞ്ഞ മാസങ്ങളിലായി ഒരുമിച്ച് കാണാറുണ്ടെന്നും പലപരിപാടികൾക്കും ഇരുവരും ഒന്നിച്ചാണ് എത്തുന്നതെന്നുമാണ് വാർത്ത.

മാത്രമല്ല ജനുവരി 29ന് തന്റെ പിറന്നാൾ ദിവസം ശ്രുതി പോസ്റ്റ് ചെയ്ത ട്വീറ്റും ഗോസിപ്പിന് ചൂടുകൂട്ടി. ‘താൻ ഒരു സുന്ദരിയാകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും എന്റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തിയെന്നും ശ്രുതി ട്വീറ്റ് ചെയ്തു.

ട്വീറ്റ് വന്നതോടെ അതാരാണെന്നായി ആരാധകരുടെ സംശയം. ട്വീറ്റിന് നിരവധി കമന്റുകൾ വന്നതോടെ ശ്രുതി ആ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.