Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് പ്രേമത്തിൽ മലർ ആയി ശ്രുതി തന്നെ

sai-shruthi

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുകയാണ്. മജ്നു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുക.

സെലിന്‍റെ വേഷത്തില്‍ അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും എത്തും. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ എത്തും. ശ്രുതി കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും വേറിട്ടൊരു ഗെറ്റപ്പിലായിരും താരം എത്തുകയെന്നും അണിയറപ്രവർത്തകർ പറയുന്നു. നേരത്തെ പരിനീതി ചോപ്രയെ പരിഗണിച്ചിരുന്നെങ്കിലും നടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.