Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വേത ബസുവും യുവസംവിധായകനും പ്രണയത്തിൽ; ചിത്രങ്ങൾ പുറത്ത്

shwetha-basu

സെക്സ് റാക്കറ്റിന്റെ പേരില്‍ റെയ്‌ഡില്‍ പിടിക്കപ്പെട്ട്‌ വാര്‍ത്തകളില്‍ നിറഞ്ഞ നടി ശ്വേത ബസു തിരിച്ചുവരവിനൊരുങ്ങുകയാണ്. നടി ഇപ്പോള്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. മിനിസ്ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം തന്റെ ജീവിതപങ്കാളിയെയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.

shwetha-basu-4

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാൽ ആണ് ശ്വേതയുടെ കാമുകൻ. കഴിഞ്ഞ രണ്ടുവർഷമായി രോഹിത്തുമായി കടുത്ത പ്രണയത്തിലാണെന്നും ഇപ്പോളും ഞങ്ങൾ രണ്ടുപേരും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്വേത പറയുന്നു.

shwetha-basu-3

വിവാഹത്തെക്കുറിച്ച് രണ്ടുപേരും ചിന്തിക്കുന്നില്ലെന്നും ജീവിതം ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും ശ്വേത കൂട്ടിച്ചേർത്തു.

shwetha-basu-2

കഴിഞ്ഞ വര്‍ഷം, അനാശാസ്യക്കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചർച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു.

shwetha-basu-1

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയ്ക്ക് കേരളത്തിലും ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്തിരുന്നു. 

Your Rating: