Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍സിന്‍റെ വിവാഹം ഞാന്‍ നടത്തും: ചിമ്പു

simbu-nayanthara

നയന്‍താരയും യുവസംവിധായകന്‍ വിഘ്നേശ് ശിവനുമായുള്ള പ്രണയവും വിവാഹവാര്‍ത്തയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയാണ്. പിന്നീട് രണ്ടുപേരും ഈ വാര്‍ത്ത നിഷേധിച്ചും രംഗത്തെത്തിയിരുന്നു.

എന്നാല്‍ നയന്‍സിന്‍റെ മുന്‍കാമുകനായ ചിമ്പുവിന് ഈ ബന്ധത്തെക്കുറിച്ച് എന്തോ പറയാനുണ്ട്. വാലു എന്ന സിനിമയുടെ പ്രചാരണത്തിനിടെയായിരുന്നു ചിമ്പു തന്റെ അഭിപ്രായം പ്രകടമാക്കിയത്.

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ചോദ്യം. ചിമ്പുവിന്‍റെ ഉത്തരം കേട്ട എല്ലാവരും ഞെട്ടി. ‘ ആ ബന്ധത്തെ കുറിച്ച് എനിക്കധികമായി ഒന്നും അറിയില്ല. എന്നാല്‍ നയന്‍താരയും വിഘ്നേശും പ്രണയത്തിലാണെന്ന കാര്യം സത്യമാണെങ്കില്‍ ഒരു ആരാധകനെന്ന നിലയില്‍ ഞാനാ വിവാഹം നടത്തി കൊടുക്കും. ചിമ്പു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.