Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവിനെതിരെ നയൻതാരയുടെ പരാതി

Nayanthara - Simbu

ഒരുകാലത്ത് പ്രണയ ജോഡിയായിരുന്ന നയന്‍താരയും ചിമ്പും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടുതല്‍ കുരുക്കിലേക്ക്. സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും നയന്‍താര പിന്‍മാറിയതോടെ ഷൂട്ടിങ് മുടങ്ങിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനുപിന്നാലെ ഇരുപക്ഷത്ത് നിന്നും പരാതി പ്രവാഹം കൂടി ഉണ്ടായത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിത്തെളിച്ചിരിക്കുന്നു.

ചിമ്പുവും നയൻതാരയും ഒന്നിച്ചെത്തുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി മുടക്കുന്നുവെന്ന് പരാതി നല്‍കിയിരിക്കുകയാണ്‌ ചിമ്പു. വളരെ കുറച്ച് രംഗങ്ങള്‍ മാത്രം ഷൂട്ടുചെയ്യാന്‍ അവശേഷിക്കെ സിനിമയുമായി സഹകരിക്കാന്‍ നയന്‍താര തയ്യാറാകുന്നില്ലെന്നാണ്‌ പരാതി. തമിഴ് താര സംഘടനയിലും തമിഴ് പ്രൊഡ്യൂസർ കൗൺസിലിലുമാണ് ചിമ്പു പരാതി നൽകിയിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെയുള്ള പരാതിയ്ക്ക് ബദല്‍ പരാതി നല്‍കിയിരിക്കുകയാണ്‌ നയന്‍താര. താന്‍ നല്‍കിയ സമയത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്നും കൂടുതല്‍ സമയം ഇപ്പോഴത്തെ അവസ്ഥയില്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ്‌ നയന്‍സിന്റെ വാദം. എന്നാല്‍ നയന്‍താര കൂടുതല്‍ കാശ് നിര്‍മാതാവിനോട് ആവശ്യപ്പെട്ടെന്നും ഇതുനല്‍കാത്തതിനാലാണ്‌ സിനിമ മുടക്കുന്നതെന്നുമാണ്‌ എതിര്‍വാദം. ഇതുവരെ അഭിനയിച്ചതിനുള്ള കാശ് പോലും നിര്‍മാതാവ് നല്‍കിയില്ലെന്നും നയന്‍താര പരാതിപ്പെടുന്നു.

എന്തായാലും ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച സിനിമ പുതിയ വിവാദങ്ങള്‍ തമിഴ് സിനിമയില്‍ ഉണ്ടാക്കുകയാണ്‌. ചിമ്പുവിന്റെ മുന്‍ സിനിമയും വിവാദത്തില്‍ അകപ്പെട്ട് റിലീസിങ് വൈകിയിരുന്നു. നയന്‍താരയുടെ വാദം ബോധ്യപ്പെട്ടില്ലെങ്കില്‍ വിലക്ക് വരെ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.