Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവിന്റെ നയൻതാര സെല്‍ഫി

simbu-nayanthara ചിമ്പു, നയൻതാര, ആൻഡ്രിയ, ജയ്‌

ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച് വീണ്ടും നയന്‍താരയും ചിമ്പുവും. ഇരുവരും ഒന്നിച്ചെടുത്തൊരു സെൽഫിയാണ് പുതിയ ചർച്ച. ചിമ്പു എടുക്കുന്ന ഈ സെൽഫി ചിത്രത്തിൽ നയൻതാര മാത്രമല്ല ആൻഡ്രിയയും ജയ്‌യും ഒപ്പമുണ്ട്.

നയന്‍സും ചിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ഇതു നമ്മ ആള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിത്.

പസങ്ക എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പാണ്ഡ്യരാജ് ഒരുക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. നിർമാതാവുമായുള്ള പ്രശ്നം മൂലം റിലീസ് തടഞ്ഞിരിക്കുന്ന ചിത്രം ഈ വർഷം ആദ്യം തന്നെ തിയറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലാണ് ചിമ്പു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.