Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന് നായികയായി കീര്‍ത്തി സുരേഷ്

keerthi-dhanush-movie

ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കോട് തിരക്കാണ്. യുവതാരം ശിവകാര്‍ത്തികേയന്‍റെ നായികയായി എത്തിയ രജനിമുരുകന്‍ റിലീസിനൊരുങ്ങുന്പോള്‍ മറ്റൊരു ഭാഗ്യം കൂടി കീര്‍ത്തിയെ തേടിയെത്തിരിക്കുന്നു.

പ്രശസ്ത സംവിധായനകന്‍ പ്രഭു സോളമന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തിയെ നായികയായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകന്‍.

മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ സിനിമയിലെത്തിയ കീര്‍ത്തി, ദിലീപ് ചിത്രമായ റിങ്മാസ്റ്ററിലും നായികയായി അഭിനയിച്ചു. പിന്നീട് താരം തമിഴിലേക്ക് ചേക്കേറുകയായിരുന്നു. വിക്രം പ്രഭു നായകനാകുന്ന ഇത് എന്ന മായം, പാന്പുസട്ടൈ എന്നിവയാണ് മറ്റുപുതിയ തമിഴ് ചിത്രങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.