Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിച്ച് നോക്കൂ; അത് ആലിയ ഭട്ട് അല്ലെ !

alia-anushka

ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും പ്രണയത്തിലാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇരുവരുടെയും ഹോട്ട് ഫോട്ടോഷൂട്ടും ഒരുമിച്ചുള്ള യാത്രകളും ആരാധകർക്കിടയിലും ചര്‍ച്ചയായിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്നത് ഇരുവരും സമ്മതിച്ചിട്ടുമില്ല.

എന്നാൽ അടുത്തിടെ ഇരുവരും പിരിഞ്ഞെന്ന് വാർത്ത ഉണ്ടായിരുന്നു. ആ വാർത്ത തെറ്റാണെന്ന് കാണിക്കുന്ന സംഭവം ഈയിടെ നടന്നു. ബോളിവുഡ് താരങ്ങൾക്കായി സംഘടിപ്പിച്ച പാർട്ടിക്ക് ആലിയയും സിദ്ധാർത്ഥും എത്തിയിരുന്നു.

പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും പരസ്പരം അകലം പാലിച്ചിരുന്നു. എന്നാൽ അനുഷ്കയുടെ ഒരു ഫോട്ടോ കാരണം പണികിട്ടിയത് ആലിയയ്ക്കും സിദ്ധാർത്ഥിനുമാണ്.

അനുഷ്കയുടെ ഈ ഫോട്ടോ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആലിയയെയും സിദ്ധാർത്ഥിനെയും കാണാം. ആലിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന സിദ്ധാർത്ഥ്. ഈ ചിത്രമാണ് ഇന്റർനെറ്റിൽ ഇപ്പോൾ വൈറലായി മാറുന്നത്. 

Your Rating: