Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്ക് ഭയങ്കര ബോറിങ്: അനുഷ്ക ഷെട്ടി

anushka അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ സുന്ദരി അനുഷ്കയ്ക്ക് ഫേസ്ബുക്ക് എന്നു കേട്ടാലേ ദേഷ്യം വരും. സോഷ്യൽമീഡിയ സൈറ്റുകൾ തീര്‍ത്തും ബോറിങ് ആണെന്നാണ് താരത്തിന്റെ അഭിപ്രായം.

‘ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളും ഫേസ്ബുക്കിലാണ് ജീവിക്കുന്നത്. ദിവസേന അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാരെ അറിയാക്കുനുള്ള മാർഗമായാണ് അവർ ഫേസ്ബുക്കിനെ കാണുന്നത്. ‘രാവിലെ എണീറ്റു, ഭക്ഷണം കഴിക്കാൻ പോകുന്നു അങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളാണ് എഴുതി വിടുന്നത്. എനിക്കിതിൽ ഒരു താൽപര്യവുമില്ല. അനുഷ്ക പറയുന്നു.

anushka-shetty

ഇതൊക്കെ പറയുന്നുണ്ടെങ്കിലും ഫേസ്ബുക്കിൽ അനുഷ്കയുടേതായി ഒരു ഔദ്യോഗിക പേജ് ഉണ്ട്. 10 ലക്ഷം ലൈക്സ് ആണ് പേജിനുള്ളത്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു സെലിബ്രിറ്റി മാനേജ്മെന്റ് ടീം ആണെന്നാണ് പറയുന്നത്.

anushka-facebook
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.