Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയിയെ കെട്ടിപ്പിടിക്കാന്‍ അമ്മവേഷം ചെയ്യാനും സോന തയാര്‍

sona-vijay

ഇളയദളപതി വിജയിയുടെ കടുത്ത ആരാധികയാണ് തെന്നിന്ത്യന്‍ സുന്ദരി സോന ഹെയ്ഡെന്‍. വിജയ്ക്കൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും വിജയ് യുടെ അമ്മവേഷത്തില്‍ അഭിനയിക്കാനും താന്‍ തയാറാണെന്നും സോന പറയുന്നു. അമ്മ വേഷം ചെയ്യാന്‍ മറ്റൊരു ഉദ്ദേശം കൂടി താരത്തിനുണ്ട്. അങ്ങനെ തനിക്ക് വിജയിയെ കെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്ന് താരം പറയുന്നു.

മൃഗം , കുസേലന്‍, രൗദ്രം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ തേടി തമിഴകത്ത് മികച്ച അവസരങ്ങള്‍ വന്നിട്ടില്ല. ഐറ്റം നന്പറുകളിലേക്കും തരംതാഴ്ന്ന വേഷങ്ങളിലേക്കും സോന തഴയപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ കര്‍മയോദ്ധ, ആമയും മുയലും, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.