Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനത്തിന് പന്നിപ്പനി; സൽമാന് വിറ തുടങ്ങി

sonam salman സോനം കപൂറും സൽമാൻഖാനും

സോനം കപൂറിന് എച്ച്1എൻ1 ബാധിച്ചതോടെ‘പ്രേം രത്തൻ ധ്യാൻ പായോ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം ടെൻഷനിലാണ്. ഗുജറാത്തിൽവച്ച് ഈ സിനിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് എച്ച്1എൻ1 ബാധിക്കുന്നത്.

പേഴ്സണൽ ട്രെയിനറിൽ നിന്നാണ് സോനത്തിന് രോഗം ബാധിക്കാൻ ഇടയായത്. അതുകൊണ്ടു തന്നെ ടെൻഷൻ കൂടുതൽ സൽമാനാണ്. ചിത്രത്തിൽ സോനത്തിനോട് ഏറ്റവുമധികം അടുത്തിടപഴകിയത് സൽമാനാണ്. സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവരെ എച്ച്1എൻ1 പരിശോധനയ്ക്കു വിധേയരാക്കിവരികയാണ്. എന്നാൽ സിനിമയുടെ ചിത്രീകരണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മാസ്ക് ധരിച്ചാണ് റിഹേഴ്സൽ നടത്തുന്നതെന്നുംആയുർവേദ പാനീയങ്ങളും ഹോമിയോപതിക് മരുന്നുകളും സെറ്റിൽ എല്ലാവർക്കും നൽകുന്നുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.

സോനം കപൂറിനെ എയർ ആംബുലൻസിൽ മുംബൈ കോകിലാ ബെൻ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.‘പ്രേം രത്തൻ ധ്യാൻ പായോ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ രാജ്കോട്ടിലെ സെറ്റിൽവച്ചാണു രോഗബാധിതയായത്. തുടർന്നു രാജ്കോട്ട് സ്റ്റെർലിങ് ആശുപത്രിയിൽ പ്രത്യേകം വേർതിരിച്ച മുറിയിൽ ചികിൽസിക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കൂടുകയാണ്. ബെംഗളൂരുവിൽ ഒരാൾകൂടി മരിച്ചതോടെ രണ്ടുമാസത്തിനിടെ മരണം 34 ആയി.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

സോനത്തിന് പന്നിപ്പനി; സൽമാന് വിറ തുടങ്ങി

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer