Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകാന്തിന്‍റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത പണി

srikanth-thala-simbu

സിനിമാതാരങ്ങളുടെ പേരില്‍ വ്യാജഅക്കൗണ്ട് ഉണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് പതിവാണ്. എന്നാല്‍ ഒരു വ്യാജന്‍ മൂലം പണികിട്ടിയത് തമിഴകത്തെ യുവതാരങ്ങളായ ശ്രീകാന്തിനും ചിമ്പുവിനും.

നടന്‍ ശ്രീകാന്തിന്‍റെ പേരില്‍ വന്ന ഒരു വ്യാജട്വീറ്റാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ചിമ്പുവിന് എതിരെയായിരുന്ന ട്വീറ്റില്‍ എഴുതിയത് ഇങ്ങനെ. ‘ അജിത്ത് സാറിന്‍റെ ആരാധകനാകുക എന്ന നല്ല കാര്യം. എന്നാല്‍ അദ്ദേഹത്തിന്‍റെ ഇമേജ് ഉപയോഗിച്് സ്വന്തം ചിത്രത്തിന് പബ്ലിസിറ്റി കൂട്ടുന്നതും കൈയ്യടി മേടിക്കുന്നതും മോശമായ കാര്യമാണ്. ചിമ്പു നിങ്ങള്‍ ദയവായി സ്വന്തം ഇമേജ് ഉപയോഗിച്ച് ഹിറ്റുകള്‍ ഉണ്ടാക്കൂ.’

ചിമ്പു ആരാധകര്‍ സംഗതി ഏറ്റെടുത്തതോടെ ശ്രീകാന്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി എത്തിയപ്പോള്‍ പത്രപ്രസ്താവനയുമായി ശ്രീകാന്ത് നേരിട്ട് രംഗത്തെത്തി.

തനിക്ക് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും അത് കെട്ടച്ചമച്ച ട്വീറ്റ് ആണെന്നും ശ്രീകാന്ത് പറഞ്ഞു. തന്‍റെ വ്യാജ അക്കൗണട് ഉപയോഗിച്ചവര്‍ക്കെതിരെ നിയമപരമായി പരാതി നല്‍കുമെന്നും ഭീരുക്കളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരുകയുള്ളൂ എന്നും ശ്രീകാന്ത് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.