Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയുടെ കഥ പുറത്തു ചാടി

puli-vijay

ഇളയദളപതി വിജയ് നായകനാകുന്ന പുലിയുടെ കഥ ഇന്‍റര്‍നെറ്റിലൂടെ പുറത്തായതായി വാര്‍ത്ത. ആദ്യ ടീസറിലൂടെ പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച ചിത്രം ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടീസറില്‍ വിജയ് ഒരു പോരാളിയായാണ് പ്രത്യക്ഷപ്പെട്ടുന്നത്. രാഞ്ജിയായി ബോളിവുഡ് നടി ശ്രീദേവിയും എത്തുന്നു.

ബി.സി 1500 നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. അക്കാലത്തെ ഒരു രാഞ്ജിയായാണ് ശ്രീദേവി എത്തുന്നത്. കിച്ച സുദീപ് ആണ് ശ്രീദേവിയുടെ എതിരാളി. രാജ്യം കീഴടക്കി ശ്രീദേവിയുടെ മകള്‍ ഹന്‍സികയെ സ്വന്തമാക്കുകയാണ് സുദീപിന്‍റെ ആഗ്രഹം. സുദീപില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീദേവി, പ്രഭുവിന്‍റെ സഹായം തേടുകയും, അങ്ങനെ ടൈം ട്രാവല്‍ വഴി 2015 ലെത്തി വിജയിയെ പുതിയ കമാന്‍ഡറായി ആ രാജ്യത്തേക്ക് കൊണ്ടു വരുകയും ചെയ്യുന്നതാണ് പുലിയുടെ പ്രമേയം.

Puli - Official Teaser | Vijay, Sridevi

ചിത്രത്തില്‍ വിജയ് ഇരട്ടഗെറ്റപ്പിലാണ് എത്തുന്നത്. പുതിയകാലവും പഴയകാലവും ചിത്രത്തിലുണ്ടാകും. എന്നാല്‍ ഇതുസംബന്ധിച്ച് പുലിയുടെ അണിയറപ്രവര്‍ത്തകര്‍ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. ചിന്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്‍റസി ത്രില്ലര്‍ ആണ്. ചിത്രം സെപ്റ്റംബര്‍ 17ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.