Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി പോൺ സ്റ്റേഷൻ, സോറി പൊലീസ് സ്റ്റേഷനില്‍

sunny-leone-police-station

ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കുന്നതിനായി താരം പൊലീസ് സ്റ്റേഷനില്‍ എത്തി. താനെ പൊലീസിലെ സൈബര്‍ ക്രൈം സെല്ലില്‍ ആണ് നടി എത്തിയത്.

അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന പേരില്‍ സണ്ണി ലിയോണിനെതിരേ മുംബൈ പോലീസ് എടുത്ത കേസിലാണ് നടി ഹാജരായത്. കേസില്‍ മൊഴി നല്‍കാനാണ് സണ്ണി ലിയോണ്‍ ഡോംബിവിലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അഞ്ജലി പാലന്‍ എന്ന വീട്ടമ്മയായിരുന്നു നടിയ്ക്കെതിരെ ആദ്യം പരാതി നല്‍കിയത്. ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സണ്ണി ലിയോണിന്റെ അശ്ലീല ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടെന്നും, ഇത് യുവാക്കളെ വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇത് തടയേണ്ടതാണെന്നുമായിരുന്നു ഇവരുടെ പരാതി.

മാത്രമല്ല ഈ നടിയുടെ വിഡിയോ ആളുകളില്‍ മാനഭംഗത്തിനുള്ള പ്രേരണ ഉണ്ടാക്കുമെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. എന്നാല്‍ മുന്‍പ് പോണ്‍ ചിത്രങ്ങള്‍ അഭിനയിച്ച കാലത്തെ ചിത്രങ്ങളും വീഡിയോകളുമാണ് ഇതെന്നും ഇന്ത്യയില്‍ നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്യുന്നില്ലെന്നാണ് സണ്ണി നല്‍കിയ മൊഴി എന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും ഇന്ത്യയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും സണ്ണി നടത്തുന്നില്ലെന്നും അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.