Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുണി ഉരിയുന്നത് ഞാൻ മാത്രമല്ലെന്ന് സണ്ണി ലിയോൺ

sunny-leone-sad

സണ്ണി ലിയോണിന് ബോളിവുഡിൽ കൈനിറയെ ചിത്രങ്ങളാണ്. എന്നാൽ തന്റെ ചിത്രങ്ങൾ അങ്ങേയറ്റം അശ്ലീലമായാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് സണ്ണി പറയുന്നു. ബോളിവുഡിലെ മറ്റുമുൻനിര നടിമാർ കാണിക്കുന്നതുപോലുള്ള മേനീപ്രദർശനം മാത്രമാണ് താനും നടത്തുന്നതെന്നും അതിനെന്തിനാണ് ഇത്ര വാർത്ത പ്രാധാന്യം നൽകുന്നതെന്നും സണ്ണി ചോദിക്കുന്നു.

തന്നെ ആരും ചൂഷണം ചെയ്തിട്ടില്ലെന്നും, താന്‍ എന്താണോ അതിനെ അംഗീകരിക്കുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്നും സണ്ണി വ്യക്തമാക്കുന്നു. സ്ത്രീകള്‍ സ്വന്തമായി നിലപാടെടുക്കണമെന്നും അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ അധികം അധിക്ഷേപങ്ങള്‍ പല തരത്തില്‍ താന്‍ കേട്ടിട്ടുണ്ടെന്നും സണ്ണി പറയുന്നു.

ആരെയും ആശ്രയിക്കാതെ ജീവിക്കണമെങ്കില്‍ സ്ത്രീകള്‍ സ്വന്തമായി ചെറിയ തീരുമാനങ്ങളെടുത്ത് പഠിക്കണമെന്നും നിലവിളിക്കുകയോ അട്ടഹസിക്കുകയോ യുദ്ധം ചെയ്യുകയോ വേണ്ട, പകരം നിങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് സംസാരിക്കണം. സണ്ണി ലിയോണ്‍ പറഞ്ഞു.

ഇന്ത്യന്‍ ഭാര്യമാരുടെ പേടി സ്വപ്‌നമാണ് സണ്ണിയെന്ന ചോദ്യത്തിന് അത് തനിക്ക് അതൊരു പുതിയ അറിവാണെന്നും, സുന്ദരനായ ഒരു ഭര്‍ത്താവ് ഉള്ളതിനാല്‍ മറ്റാരുടെയും ഭര്‍ത്താക്കന്‍മാരെ തനിക്ക് ആവശ്യമില്ലെന്നും നടി വ്യക്തമാക്കി.

Your Rating: