Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനികാന്തിന്‍റെ വിമാനം 10 മിനിറ്റ് നേരത്തെ എത്തി

rajnikanth-with-fans

സിനിമാലോകത്തെ മുടിചൂടാമന്നനാണ് രജനീകാന്ത്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹീറോ. സിനിമകളില്‍ അദ്ദേഹത്തിന് അസാധ്യമായതൊന്നും തന്നെ കാണില്ല. അമാനുഷിക ശക്തിയുള്ള ഒരാള്‍ എന്ന പ്രതിച്ഛായയാണ് രജനീകാന്തിനുള്ളത്. ഇതെക്കുറിച്ച് പല തമാശകളും ഇറങ്ങിയിട്ടുമുണ്ട്.

എന്നാല്‍ രജനിയുടെ ജീവിതത്തിലും ഇതുപോലൊരു സംഭവം ഈയിടെ ഉണ്ടായി. ഹൈദരാബാദില്‍ അടുത്തസുഹൃത്തിന്‍റെ മകന്‍റെ വിവാഹത്തിന് വിമാനത്തില്‍ യാത്രപോകുകയായിരുന്നു രജനിയും സംഗീതസംവിധായകനായ ഇളയരാജയും. വിമാനം ഹൈദരാബാദില്‍ എത്താന്‍ പത്ത് മിനിട്ട് താമസമുണ്ടെന്ന് അറിയിച്ചിരുന്നിട്ടും എത്തിയത് കൃത്യസമയത്ത്. ഫ്ലൈറ്റ് കൂടുതല്‍ സ്പീഡില്‍ ആണ് പറന്നതെന്നും രജനി ഇഫക്റ്റ് ആണെന്നുമാണ് വിമാനത്തിനുള്ള യാത്രക്കാരുടെ അഭിപ്രായം.

മാത്രമല്ല വിദ്യുലേഖ എന്നൊരു തമിഴ് കോമഡി നടിയും വിമാനത്തില്‍ യാത്രയ്ക്ക് ഉണ്ടായിരുന്നു. ‘പതിവില്ലാതെ എന്‍റെ ഫ്ലൈറ്റ് ഫൈദരാബാദില്‍ നേരത്തെ എത്തി. പത്ത് മിനിട്ട് വൈകുമെന്ന് പറഞ്ഞ വിമാനം എത്തിയത് കൃത്യസമയത്ത്. അതിന് കാരണം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. നടി ട്വീറ്റ് ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.