Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2വിൽ ഞാനില്ല: സൂര്യ

suriya-prabhas

എസ്എസ് രാജമൗലി സംവിധാനം ചയ്യെുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ സൂര്യയുമുണ്ടന്നെ വാര്‍ത്ത നേരത്തെ തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു. ചിത്രത്തിൽ ഒരു ചെറിയവേഷത്തിൽ അഭിനയിക്കാൻ താരത്തെ രാജമൗലി സമീപിച്ചെന്നായിരുന്നു വാർത്തയിൽ വന്നത്.

സൂര്യ നായകനാകുന്ന പസങ്ക 2വിന്റെ ഓഡിയോ ലോഞ്ചിനിടെ വാർത്തയുടെ സത്യാവസ്ഥ സൂര്യ തന്നെ വെളിപ്പെടുത്തി. താൻ ബാഹുബലി 2വിൽ ഇല്ലെന്നും അങ്ങനെ ഒരു വേഷത്തിനായി രാജമൗലി തന്നെ സമീപിച്ചിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി.

ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നറേുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.