Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിക്ക് സൂര്യ ഫാന്‍സിന്‍റെ താക്കീത്

surya-rajamouli

പ്രശസ്ത തെലുങ്ക് സംവിധായകനായ എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലറിന് തന്നെ വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടയിലും ലഭിച്ചത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും തമിഴിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി റിലീസിനെത്തുന്നുണ്ട്.

ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത് സൂപ്പര്‍താരം സൂര്യ ആയിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെയാണ് രാജമൗലി മറ്റൊരു കാര്യം വെളിപ്പെടുത്തിയത്. ബാഹുബലിയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സൂര്യ തന്നോട് വ്യക്തമാക്കിയിരുന്നെന്നും അതു തന്നെ വലിയ കുഴപ്പത്തിലാക്കിയിരുന്നെന്നും രാജമൗലി പറഞ്ഞു.

ആ സംഭവത്തിന് ശേഷം എപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് തുറന്നാലും സൂര്യ ഫാന്‍സിന്‍റെ സന്ദേശങ്ങളാകും കാണുക, എന്നാണ് സൂര്യയുമായി ഒന്നിക്കുക, അടുത്ത ചിത്രത്തില്‍ നിങ്ങള്‍ സൂര്യയെ നായകനാക്കണം, എന്നിങ്ങനെയുള്ള ട്വീറ്റുകളാണ് തനിക്ക് വന്നുകൊണ്ടിരുന്നത്. ചിലര്‍ എന്നെ ഇക്കാര്യത്തില്‍ ഭീഷണിപ്പെടുത്തുക വരെ ചെയ്തു. രാജമൗലി പറഞ്ഞു.

ബാഹുബലിയില്‍ അഭിനയിക്കാന്‍ സൂര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും മറ്റെന്തോ കാരണത്താല്‍ അതു നടന്നില്ല. ചിത്രത്തില്‍ ഒരു ചെറിയ േവഷം അഭിനയിക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചതെന്ന് പിന്നീട് സൂര്യ വിശദമാക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.