Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനെ കണ്ട് കരഞ്ഞു; സൂസിയെ സിനിമയിലെടുത്തു

anushka അനുഷ്കയ്ക്കൊപ്പം സൂസി

‘മമ്മീ മമ്മീ സല്‍മാനെ തല്ലുന്നു മമ്മീ’...ഇങ്ങനെ പറഞ്ഞ് തിയറ്ററിലിരുന്ന് കരഞ്ഞ് നിലവിളിച്ച കൊച്ച് കുട്ടിയെ ഓർമയില്ലേ. ബജ്രംഗി ഭായിജാൻ എന്ന സിനിമ കണ്ടിട്ട് തീയറ്ററില‌ിരുന്ന് കരഞ്ഞ കുഞ്ഞു സൂസിയ്ക്കാണ് സിനിമയിൽ തന്നെയൊരു ലോട്ടറിയടിച്ചത്. അവളിനിരിയൊരു ബോളിവുഡ് താരമാണ്. അതും സൽമാനൊപ്പം തന്നെ.

Suzi crying for Salman Khan

ഗുസ്തിക്കാരനായി സൽമാൻ വേഷമിടുന്ന സുൽത്താനെന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രത്യേകത താൽപര്യ പ്രകാരം സൂസിയും അങ്ങനെ വെള്ളിത്തിരയിലെത്തി. ഇതിനെ ഭാഗ്യമെന്നല്ലാതെ മറ്റെന്താണ് പറയുക.

അമ്മയ്ക്കൊപ്പം സുൽത്താന്റെ സെറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സൂസിയെ കണ്ട സൽമാന് സംവിധായകൻ അബ്ബാസിനോട് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. നായിക അനുഷ്കയുടെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുവാൻ സൂസി മതി.

ആർക്കും മറിച്ചു ചിന്തിക്കേണ്ടി വന്നില്ല. കാരണം മനസുപോലെ നിഷ്കളങ്കമായ ചിരിയാണ് സൂസിയുടേത്. ഭംഗിയും അതുപോലെ തന്നെ. സിനിമയിലെത്തുന്നുവെന്നത് സൂസിക്കും അവളുടെ അമ്മയ്ക്കും വലിയ സർപ്രൈസ് ആയിരുന്നു. ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നിറങ്ങി മണിക്കൂറുകൾ‌ക്കുള്ളിൽ വൈറലാകുകയും ചെയ്തു. ഈദിന് ചിത്രമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: