Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതിയെ ആന്‍റിയെന്നു വിളിച്ചു; ആരാധകന് പണികിട്ടി

swathy-reddy

തമിഴ്നടി വിശാഖ സിങിന്‍റെ ഫേസ്ബുക്കില്‍ അശ്ലീലം പോസ്റ്റ് ചെയ്ത ഒരു ആരാധകന് നടിയുടെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയത് സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സുന്ദരി സ്വാതി റെഡ്ഡിയും തന്നെ ചൊറിഞ്ഞവന് ചെറിയൊരു പണി തിരിച്ച് കൊടുത്തു.

നായികമാരുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളിലുമൊക്കെ അനാവശ്യ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ഒട്ടേറെയാണ്. പലരും ഫേക്ക് ഐഡികളില്‍ നിന്നാകും ഇത്തരം കമന്‍റുകള്‍ പോസ്റ്റ് ചെയ്യുക. ഇത്തരത്തിലുള്ള ഒരു തലതിരിഞ്ഞ ആരാധകനെ സ്വാതി റെഡ്ഡി കൈകാര്യം ചെയ്തു.

ഇന്‍സ്റ്റാഗ്രാമില്‍ പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ സ്വാതിയുടെ ചിത്രത്തിന് താഴെയാണ് നടിയെ പരിഹസിച്ച് കമന്‍റ് ചെയ്തത്. കണ്ടാല്‍ ആന്റിയാണെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നല്ലു സുന്ദരിയായ സ്വാതിയെ ആന്‍റിയെന്ന് വിളിച്ചാല്‍ ആര്‍ക്കാണെങ്കിലും സഹിക്കില്ല, അപ്പോള്‍ പിന്നെ സ്വാതിയുടെ കാര്യം പറയേണ്ടതില്ലല്ലോ...

അതേ ഞാനൊരു ആന്റിയാണ്. ആന്റിയെന്നത് മോശം വാക്കാണെന്ന് തോന്നുന്നില്ല. പതിനാറുകാരിയായിരുന്നപ്പോഴുള്ള ഭംഗിയൊന്നും ഇപ്പോള്‍ എനിക്കില്ല അങ്കിള്‍. സൗജന്യ ഉപദേശത്തിന് നന്ദി- സ്വാതി ആരാധകന് കൊടുത്ത മറുപടിയാണിത്

ഇതുകൊണ്ടും നിര്‍ത്തിയില്ല. ഇനി ഭാരം കൂടിയാല്‍ ആന്‍റിയാകുമെങ്കില്‍ ഞാന്‍ ആന്‍റി തന്നെ , അതില്‍ എനിക്ക് അഭിമാനക്കുറവൊന്നും ഇല്ലെന്നും സ്വാതി പറയുന്നു. അത്തരത്തില്‍ വളര്‍ന്ന ആന്‍റിമാരെല്ലാം സൂപ്പര്‍വുമണ്‍ ആണ്, ഞാനും അവരെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ദേസീസ് ആന്‍റിമാരെ വിലകുറച്ച് കാണരുതെന്നും സ്വാതി വ്യക്തമാക്കി.

സ്വാതിയ്ക്കെതിരെ ആന്‍റി കമന്‍റ് പാസാക്കിയവന്‍ നടിയുടെ പ്രതികരണം കേട്ട ശേഷം കമന്‍റ് നീക്കം ചെയ്ത് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ പിന്‍വലിച്ചതായാണ് കേള്‍ക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.