Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

44ാം വയസില്‍ വിവാഹിതയാകാന്‍ തബു ?

tabu

പ്രമുഖ ബോളിവുഡ് താരം തബു വിവാഹിതയാകുന്നു. മുംബൈയിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ഉടമയും തബുവിനെക്കാള്‍ പ്രായകുറവുളള വ്യവസായിയെയാകും തബു വിവാഹം കഴിക്കുക. തെലുങ്കിലെ ഒരു സൂപ്പര്‍താരവുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവാഹം വേണ്ടന്ന നിലപാട് എടുത്ത തബു നാല്‍പ്പത്തിനാലാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തബു രഹസ്യമായി വിവാഹിതയായെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 1982 ല്‍ ബസാര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തബുവിന്റെ തുടക്കം. പിന്നീട് ബോളിവുഡില്‍ നിത്യസാനിധ്യമായി. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് തെലുങ്കിലാണ്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഇരുവര്‍, തായിന്‍ മാണിക്കോടി, ചിറൈസാലി എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കാലാപാനിയിലെ നായികയാണ് തബു. പിന്നീട് കവര്‍ സ്റ്റോറി എന്ന ചിത്രത്തിലും അഭിനയിച്ചു. ഉറുമി എന്ന ചിത്രത്തില്‍ അതിഥി താരമായും പ്രത്യക്ഷപ്പെട്ടു. ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പില്‍ ആശ ശരത്ത് അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിച്ചതും തബുവാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതും തബു തന്നെ. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.