Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിന് മുമ്പ് സെയ്ഫിനോട് കരീന പറഞ്ഞ ഒരേയൊരു നിബന്ധന

saif-kareena

ബിടൗണിൽ ഏവരും അസൂയയോടെ നോക്കിനിൽക്കുന്ന താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ഇരുവരുടെയും വിവാഹജീവിതം ആരംഭിച്ചിട്ട് ഇപ്പോൾ അ​​​ഞ്ച് വർഷം പിന്നിടുന്നു. രണ്ടു പേരും ബോളിവുഡിലെ തിരക്കേറിയ താരങ്ങളാണ്.

വിവാഹം നിശ്ചയിച്ചപ്പോഴും കരീന ആഗ്രഹിച്ചത് ഇതുപോലൊരു ജീവിതമാണ്. വിവാഹശേഷവും ജോലി തുടരുക. സിനിമയിൽ നിലനിൽക്കുക. ഒരു ഭാര്യയായതിന് ശേഷവും എന്നത്തേയുംപോലെ ഇന്നും ഞാന്‍ ജോലി പണം സമ്പാദിക്കുന്നു. വിവാഹത്തിനു മുമ്പ് സെയ്ഫിനോട് പറഞ്ഞ ഒരേയൊരു നിബന്ധനയും ഇതായിരുന്നു. കരീന പറയുന്നു.

കരീന നായികയാകുന്ന പുതിയ സിനിമ കി ആന്‍ഡ് ക പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിലും കരിയറിന് പ്രാധാന്യം നല്‍കുന്ന ഒരു സ്‍ത്രീയെയാണ് കരീന അവതരിപ്പിക്കുന്നത്. കരീനയ്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ഭര്‍ത്താവായി അഭിനയിച്ചിരിക്കുന്നത് അര്‍ജുന്‍ കപൂര്‍‌ ആണ്. ആർ ബൽകിയാണ് സംവിധാനം.

Your Rating: