Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയുടെ ആ വിവാഹം ഉപേക്ഷിച്ചു ?

തെന്നിന്ത്യന്‍ സുന്ദരി തൃഷയും നിര്‍മാതാവും ബിസിനസ്സ്മാനുമായ വരുണ്‍മാനിയനും പിരിഞ്ഞതായി കോളിവുഡില്‍ വാര്‍ത്ത. പ്രണയത്തകര്‍ച്ചയോടെ ഇരുവരും വിവാഹം വേണ്ടെന്നുവെച്ചതായും പ്രമുഖ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജനുവരി 23 നാണ് തൃഷയും നിര്‍മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ഒരുമിച്ച് പല വിദേശയാത്രകളും നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു ഗോസിപ്പ് പരക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ രണ്ടുപേരും യാതൊന്നും പ്രതികരിച്ചിട്ടില്ല.

ഈ അടുത്തിടെ വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെടുത്തിരുന്നില്ല. വരുണിന്റെ കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ നിന്നും തൃഷ വിട്ടു നിന്നത്രെ. വരുണ്‍ നിര്‍മിക്കാനിരുന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതും വാര്‍ത്തയായിരുന്നു. അതേ സമയം, വിവാഹ നിശ്ചയം കഴിഞ്ഞിട്ടും തൃഷ സിനിമയില്‍ സജീവമാകുകയായിരുന്നു. ഭൂലോകം, അപ്പാട്ടാക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക.

ഇതിന് പുറമെ മൂന്ന് തെലുങ്ക് ചിത്രങ്ങളും തൃഷ ഇതിനോടകം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിലും തൃഷ തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.