Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തൃഷയ്ക്കും നയന്‍സിനും’ എ സര്‍ട്ടിഫിക്കറ്റ്

manisha-yadhav

ജി.വി പ്രകാശും മനീഷ യാദവും പ്രധാനവേഷങ്ങളിലെത്തുന്ന തൃഷ ഇല്ലാന നയന്‍താര എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി സംഗീത സംവിധായകന്‍ കൂടിയായ പ്രകാശിന്‍റെ രണ്ടാമത്തെ ചിത്രമാണിത്.

നവാഗതനായ ആദിക്ക് രവിചന്ദ്രനാണ് സംവിധാനം. സിമ്രാന്‍ അതിഥി താരമായും എത്തുന്നു. ജി.വി. പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

നായകന്‍ ജി.വി പ്രകാശുമൊത്തുള്ള മനീഷയുടെ ലിപ് ലോക്ക് സീന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആ രംഗം ഷൂട്ട് ചെയ്യാന്‍ എടുത്തത് 36 ടെയ്ക്കുകള്‍. വ്യത്യസ്ത ആംഗിളുകളില്‍ നിന്നാണ് 36 ടെയ്ക്കുകളും എടുത്തിരിക്കുന്നത്.

വഴക്ക് എന്‍ പതിനെട്ട് പത്തൊന്‍പത് എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ താരമാണ് മനീഷ. മനീഷ യാദവിന് പുറമെ ആനന്ദിയാണ് ചിത്രത്തിലെ മറ്റൊരു നായിക‍. പേരിലെ വ്യത്യസ്തത കൊണ്ട് സിനിമ ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം സെപ്റ്റംബര്‍ 17ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.