Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഘ്നേശ് ശിവൻ ചിത്രത്തിൽ നിന്നും ത്രിഷ പിൻമാറിയതിന് പിന്നിൽ?

trisha-nayanthara

സിനിമ ലോകത്ത് നായികമാർ തമ്മിലുള്ള പോര് പുതിയ കാര്യമല്ല, ഒന്ന് കൂട്ടിയിടിച്ചാൽ പോലും മിണ്ടാതെ പോകുന്ന നായികമാരുണ്ട് നമ്മുടെ നാട്ടിൽ. അതിപോലൊരു പോര് കോളിവുഡിലും നടന്നു.

തെന്നിന്ത്യയിലെ സൂപ്പർ നായികമാരായ ത്രിഷയും നയൻതാരയും ഒരുമിക്കുന്നു എന്ന വാർത്തകളായിരുന്നു തമിഴകത്തെ ഗോസിപ്പ് കോളങ്ങളുടെ തലക്കെട്ട്. സൂപ്പർ ഹിറ്റായ നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയൻതാരയേയും ത്രിഷയും ഒരുമിക്കാനിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് ത്രിഷ പിൻമാറി എന്നാണ് ഏറ്റവും പുതിയ വാർത്ത. നയൻസിനേക്കാൾ കുറഞ്ഞ പ്രതിഫലം നൽകാനുള്ള തീരുമാനമാണ് താരത്തെ ചൊടുപ്പിച്ചതെന്നാണ് അറിയുന്നത്.

രാജാറാണിയിൽ തുടങ്ങി തുടരെ തുടരെ നിരവധി ഹിറ്റുകൾ സമ്മാനിച്ച നയൻസ് ഇന്ന് തമിഴകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികയാണ്. പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ത്രിഷക്ക് നയൻസിനേക്കാൾ പകുതി പ്രതിഫലം നൽകാനേ നിർമ്മാതാക്കളും സംവിധായകനും തയ്യാറായുള്ളു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി കോളിവുഡിന്റെ മുൻനിര നായികമാരിൽ ഒരാളായ ത്രിഷ നയൻതാരയ്ക്ക് നൽകുന്ന പ്രതിഫലത്തിനൊപ്പം വേണമെന്ന ആവശ്യം നിർമ്മാതാക്കൾ അംഗീകരിക്കാത്തതാണ് പിന്മാറ്റത്തിന് കാരണം എന്നാണ് അറിയുന്നത്. ‍ വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. പോടാ പോടി,നാനും റൗഡി താന്‍ എന്നീ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തമിഴിലെ ഹിറ്റ് മേക്കറായിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. കഴിഞ്ഞ മാസം റോമില്‍ നയന്‍താര തന്റെ പിറന്നാള്‍ ആഘോഷിച്ചത് വിഘ്‌നേഷിനൊപ്പമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.