Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപതുവയസുകാരിയായി തൃഷ

trisha-latest

വയസ് 32 ആയെങ്കിലെന്താ തൃഷ ഇപ്പോഴും ചെറുപ്പമാണ്. അടുത്ത ചിത്രത്തില്‍ തന്നേക്കാള്‍ പത്ത് വയസുകുറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് തൃഷ. തമിഴിലും തെലുങ്കിലുമായി ഗോവി ഒരുക്കുന്ന പുതിയ ഹൊറർ കോമഡി ചിത്രം നായകിയിലാണ് ഇരുപതുകാരിയായി എത്തുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രായം കുറവ് തോന്നിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. വേഷത്തിന്റെ പൂർണതയ്ക്കായി തൃഷ ഭാരവും കുറച്ചിട്ടുണ്ട്. 1980 കാലഘട്ടവും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. മുംബൈയിൽ നിന്നുള്ള മേയ്ക്കപ്പ് ആർട്ടിസ്റ്റുകളേയും കോസ്റ്റ്യൂം ഡിസൈനേര്‍സുമാരാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്.

trisha-nayagi-stills

ചിത്രത്തിന് വേണ്ടി പ്രൊമോ ഗാനവും തൃഷ ആലപിക്കുന്നുണ്ട്. ഇതാദ്യമായാണ് തൃഷ സിനിമക്കായി പാടുന്നത്. മോഡലും നടനുമായ ഗണേഷ് വെങ്കട്രാമനാണ് ചിത്രത്തിലെ നായകൻ. ജയപ്രകാശ്, സത്യം രാജേഷ്, ബ്രഹ്മാനന്ദം, സെൻട്രയൻ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തെന്നിന്ത്യന്‍ സുന്ദരിയുടെ അന്‍പതാം ചിത്രമാണ് നായകി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.