Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയുടെ പ്രണയജീവിതത്തില്‍ വില്ലനായത് സൂപ്പര്‍താരം ?

തമിഴകം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു തെന്നിന്ത്യൻ സുന്ദരി തൃഷയുടെയും വരുൺമാനിയന്‍റെയും വിവാഹനിശ്ചയം. എന്നാൽ പിന്നീട് കേട്ട വാർത്ത ഇരുവരും വേർപിരിയുന്നു എന്നാണ്. അതിനിടെ തൃഷ സിനിമയിൽ സജീവമാകുകയും ചെയ്തു. എന്നാല്‍ ഇരുവരും വിവാഹത്തിൽ നിന്നു പിൻമാറാനുള്ള കാരണം വ്യക്തമായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന തൃഷയുടെ പിറന്നാൾ പാർട്ടിയിൽ നിന്നും വരുൺ വിട്ടുനിന്നതോടെ ഇരുവരുടെയും വേർപിരിയൽ സംബന്ധിച്ച ഊഹപോഹങ്ങൾ ശക്തമായി. വരുൺ തൃഷയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കാതിരുന്നതും തൃഷ ട്വിറ്ററില്‍ വരുണിനെ അണ്‍ഫോളോ ചെയ്തതും വാർത്തകൾക്ക് ആക്കം കൂട്ടി.

തൃഷ തുടർന്നും അഭിനയിക്കാൻ തീരുമാനിച്ചതാണ് പിരിയാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. തെന്നിന്ത്യയിലെ വലിയ ബിസിനസ് കൂടുംബമാണ് വരുണിന്‍റേത് . വരുണിന്റെ വീട്ടുകാർക്ക് ഈ ബന്ധത്തോട് തത്പര്യകുറവുണ്ടായിരുന്നെന്നും ബിസിനസ് പശ്ചത്തലമുള്ള കുടുംബത്തിൽ നിന്നും വരുൺ വിവാഹം കഴിക്കുന്നതായിരുന്നു വീട്ടുകാർക്ക് താത്പര്യമെന്നും കഥകളുണ്ട്.

തൃഷയുടെ മേൽ വരുൺ അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പ്രശ്നങ്ങൾക്ക് കാരണമായി. ജൂണിൽ വിവാഹിതരാകാനായിരുന്നു തൃഷയും വരുണും തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനാലാണ് വിവാഹതീയതി അറിയിക്കാതിരുന്നതെന്നും തൃഷയുടെ സുഹൃത്ത് വ്യക്തമാക്കി. വരുൺ നിർമിക്കുന്ന ചിത്രത്തിൽ നിന്നും തൃഷ പിൻമാറിയിരുന്നു. എന്നാൽ തെലുങ്ക് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കാൻ തൃഷ കരാറിൽ ഒപ്പ് വെക്കുകയും ചെയ്തു.

വിവാഹ നിശ്ചയത്തിന് ധനുഷ് പങ്കെടുത്തതാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയതെന്ന് വരുണിന്റെ കുടുംബംഗങ്ങൾ പറയുന്നു. വരുണും ധനുഷും തമ്മിൽ നല്ല അടുപ്പത്തിലല്ല. ധനുഷിന്‍റെ സാന്നിധ്യം വരുണിനെ ചൊടുപ്പിച്ചതായും പറയുന്നു. തന്‍റെ അടുത്ത സുഹൃത്താണ് ധനുഷെന്നും അതിനാൽ ചടങ്ങിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ലെന്നും തൃഷ വ്യക്തമാക്കി. വിവാഹ നിശ്ചയ ദിനത്തിൽ തന്നെ ഇരുവരും തമ്മിലുണ്ടായ പ്രശ്നം വരുണിന്‍റെ അച്ഛൻ ഇടപെട്ടാണ് പരിഹരിച്വത്. ഇതൊക്കെ ആണെങ്കിലും തൃഷയും വരുണും വാർത്തകളോട് ഇപ്പോഴും പ്രതികരിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.