Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതാളത്തിന്റെ സസ്പെൻസ് പുറത്തായി?

ajith-lakshmi

അജിത്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വേതാളം. ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെയും ടീസറിലൂടെയും വേതാളം തരംഗം തമിഴകത്ത് ആഞ്ഞടിച്ച് കഴിഞ്ഞു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പില്‍ അജിത് എത്തുന്ന ടീസർ ഒറ്റ ദിവസം കൊണ്ടു തന്നെ യുട്യൂബിൽ ഹിറ്റായി.

വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വേതാളം. വീരം സിനിമയില്‍ വല്ല്യേട്ടനായി എത്തിയ അജിത്ത് വേതാളത്തില്‍ ഏത് അവതാരത്തിലാണ് എത്തുന്നതെന്ന ആകാംക്ഷയിലാണ് തല ആരാധകര്‍.

ajirh-vedalam

ചിത്രത്തില്‍ ഗണേഷ് എന്ന കാര്‍ ഡ്രൈവര്‍ ആയാണ് അജിത്ത് എത്തുന്നത്. തമിഴ് എന്ന പെണ്‍കുട്ടിയായി ലക്ഷ്മി മേനോന്‍ എത്തുന്നു. അജിത്തിന്റെ സഹോദരിയായാണ് ലക്ഷ്മി അഭിനയിക്കുന്നത്. പെയിന്റിങ് ഒരുപാട് ഇഷ്ടപ്പെടുന്ന തമിഴിനെ കൊല്‍ക്കത്തയില്‍ ഒരു കൊളേജില്‍ ചേര്‍ക്കാന്‍ അജിത്ത് തീരുമാനിക്കുന്നു. അങ്ങനെ തമിഴുമായി ഗണേഷ് കൊല്‍ക്കത്തയില്‍ എത്തുമ്പോളാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്.

അവിടെവച്ച് തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ ഗണേഷിന് ഒരു സാഹചര്യം ഉണ്ടാകുന്നു. വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെന്നൈ ഡോണ്‍ ആണ് യഥാര്‍ഥത്തില്‍ ഗണേഷ്.

Vedalam Official Teaser | Ajith, Shruti Hassan | Anirudh , Siva

അപ്പുക്കുട്ടി അജിത്തിന്റെ സുഹൃത്തായി എത്തുന്നു. തമ്പി രാമയ്യ ആണ് അജിത്തിന്റെ അച്ഛന്റെ വേഷത്തില്‍. പഴയ ശത്രുക്കളുമായി ഗണേഷ് കണക്ക് തീര്‍ക്കുന്നതാണ് സിനിമയുടെ പ്രമേയം.

ശ്രുതി ഹാസൻ നായികയാകുന്ന ചിത്രത്തില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്. സന്താനവും ചിത്രത്തിലുണ്ട്. ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ദീപാവലി റിലീസായി ചിത്രം എത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.